രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിച്ചാല്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാം: നഖ്‌വി

ഹൈദരാബാദ്: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായ വ്യത്യാസമില്ലാതെ സഹകരിച്ചാല്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. മതപരിവര്‍ത്തനം നടത്തുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ പലപ്പോഴും ഇതു പ്രശ്‌നങ്ങളും കലഹങ്ങളും സൃഷ്ടിക്കുന്നു. ഇതിനാല്‍ തന്നെ മതപരിവര്‍ത്തന നിരോധന നിയമം ഗുണം ചെയ്യും.

നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടു ഇപ്പോള്‍ തന്നെ മിക്ക സംസ്ഥാനങ്ങളിലും നിയമം നിലനില്‍ക്കുന്നുണ്ട്.  ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

Top