രാഹുല്‍ മത്സരിക്കുന്നത് സ്വാഗതാര്‍ഹം,പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകം; സമസ്ത

rahul gandhi

മലപ്പുറം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം. പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്നും ജനസംഖ്യാനുപാതികമായി മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും സമസ്ത ആരോപിച്ചു.

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്സിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണെന്നും അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതി രാഹുല്‍ ഗാന്ധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. രാഹുല്‍ അമേഠിയില്‍ വലി ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും. എന്നാല്‍ രാഹുല്‍ ദക്ഷിണേന്ത്യയില്‍ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്നാട്. കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ രാഹുലിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അമേഠിയില്‍ പാരാജയപ്പെടുമെന്ന പേടിയിലാണ് രാഹുല്‍ വയനാട് മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റേയും ബിജെപിയുചേയും ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.

Top