ലണ്ടന്‍: യുഎസിന്റെ നിരവധി രഹസ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡനെ വശീകരിക്കുവാന്‍, അന്ന ചാപ്മാന് എന്ന റഷ്യന്‍ ചാരസുന്ദരി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിലവില്‍ റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന സ്നോഡനെ വശീകരിക്കുവാന്‍ റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് അന്നയ്ക്ക് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍ഡേ പീപ്പിള്‍ എന്ന ബ്രിട്ടീഷ് പത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തു വന്നത്.
റഷ്യന്‍ സ്ത്രീ വിവാഹം കഴിച്ചാല്‍ സ്നോഡന് റഷ്യന്‍ പൗരത്വം ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇയാളെ റഷ്യയില്‍ തന്നെ തളച്ചിടുവാനും കഴിയും. ഇതിലൂടെ യുഎസിന്റെയും ബ്രിട്ടന്റെയും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തുവാന്‍ കഴിയുമെന്നതാണ് ഇങ്ങനെ ചെയ്യാന്‍ റഷ്യയെ പ്രേരിപ്പിച്ചത്. അന്ന ഒരു വട്ടം സ്നോഡനെ കാണുകയും വിവാഹ അഭ്യര്‍ഥന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.