റഷ്യയില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

മോസ്‌കോ: റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവ്(55) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സെന്‍ട്രല്‍ മോസ്‌കോയില്‍ ക്രെംലിനു സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വനിതാ സുഹൃത്തിനൊപ്പം മോസ്‌ക്വ നദിയുടെ സമീപമുള്ള പാലത്തിലൂടെ നടന്നു വരുമ്പോഴാണ് കാറിലെത്തിയ അജ്ഞാതര്‍ നെമറ്റ്‌സോവിനു നേരെ വെടിയുതിര്‍ത്തതെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തിനു പുറകില്‍ നാലു തവണ വെടിയേറ്റ് അദ്ദേഹം തല്‍ക്ഷണം മരിച്ചുവെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

യുക്രയ്ന്‍ പോരാട്ടത്തിനെതിരെ പ്രകടനം നയിക്കാനിരിക്കെയാണ് നെമറ്റ്‌സോവിനു വെടിയേറ്റത്. നെമറ്റ്‌സോവിന്റെ മരണത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുഡിന്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Top