താര ദമ്പതിളായ റിതേഷ് ദേശ്മുഖിനും ജെനീലയ്ക്കും ആണ്‍കുട്ടി പിറന്നു. ആണ്‍കുട്ടി പിറന്ന കാര്യം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ ജെനീലിയ 2012ലാണ് റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്യുന്നത്. ബോയ്സ, സന്തോഷ് സുബ്രഹ്മണ്യ തുടങ്ങിയ സിനിമകളിലൂടെയാണ് ജെനീലിയ ശ്രദ്ധേയയാവുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു വിലാസ് റാവു ദേശ്മുഖിന്റെ മകനായ റിതേഷ് തുജെ മേരി കസം, ഔട്ട് ഒഫ് കണ്ട്രോള്, മസ്തി തുടങ്ങിയ സിനിമകളിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. തമന്ന, സിദ്ദാര്‍ഥ്, വിദ്യുത് ജമാല്‍, ശ്രീദേവി, പ്രിയാമണി തുടങ്ങിയ താരങ്ങള്‍ ഇരുവര്‍ക്കും ആശംകളുമായി ട്വീറ്റ് ചെയ്തു.