റിവോള്‍ട്ട് ഇ-മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. റിവോള്‍ട്ട് മോട്ടോര്‍സ് തങ്ങളുടെ ആര് വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില 1,03,999 രൂപയായി ഉയര്‍ത്തിയെന്നാണ് ഔദ്യോഗികമായി അറിയിച്ചത്.
ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇലക്ട്രിക്ക് ബൈക്കിന്റെ വില കമ്പനി ഉയര്‍ത്തിയിരിക്കുന്നത്.
2019-ഓഗസ്റ്റിലാണ് ഈ ബൈക്കുകള്‍ നിരത്തുകളിലെത്തിയത്. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് ആര് വി 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇക്കോ മോഡിലായിരിക്കുമ്പോള്‍ പൂര്‍ണ ചാര്‍ജില്‍ 156 കിലോമീറ്റര്‍ മൈലേജാണ് റിവോള്‍ട്ട് ആര് വി 400 വാഗ്ദാനം ചെയ്യുന്നത്. ഇത് സിറ്റി മോഡില്‍ 80-90 കിലോമീറ്റായി കുറയും. പരമാവധി 85 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന മോഡലില്‍ 3.24 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.