തൃശ്ശൂര്‍: റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു. മലപ്പുറം-പരപ്പനങ്ങാടി-കടലുണ്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കാലയളവില്‍ കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു സൂരജ്.
മലപ്പുറം-പരപ്പനങ്ങാടി-കടലുണ്ടി എട്ട് കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എട്ടു കോടി രൂപയ്ക്കാണ് സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിനെക്കൂടാതെ മറ്റ് നാലു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ടി.ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.