റോബര്‍ട്ട് വധേരയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലായി കാണരുതെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: റോബര്‍ട്ട് വധേര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് അന്വേഷണത്തില്‍ ഹരിയാന ബിജെപി സര്‍ക്കാരിന്റെ തീരുമാനം കുടിപ്പകയുടെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുകയും വികസനം ഉറപ്പാക്കുകയുമാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ബിജെപി കുടിപ്പകയുടെ രാഷ്ട്രീയം കളിക്കില്ലെന്നു വിശ്വസിക്കുന്നതായി നേരത്തേ വധേര പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

താനോ താനുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും വധേര അവകാശപ്പെട്ടു. സംഭവം അന്വേഷിക്കാന്‍ വിരമിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്.എന്‍. ധിന്‍ഗ്രയെ ഏകാംഗ കമ്മീഷനായി കഴിഞ്ഞ ദിവസം ഹരിയാന സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Top