ലഖ്‌വി ജയിലില്‍ തന്നെ

ഇസ്‌ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുവര്‍ഷം മുമ്പ് മുഹമ്മദ് അന്‍വര്‍ എന്നൊരാളെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ഉത്തരവ്. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനന്‍സ് ഓഫ് പബ്‌ളിക് ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചിരിക്കുകയായിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ 2009 ലാണ് ലഖ്‌വി അറസ്റ്റിലായത്. പിന്നീട് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വ്യാഴാഴ്ച ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചു.

എന്നാല്‍, ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പത്തുലക്ഷം രൂപ കെട്ടിവച്ച് ലഖ്‌വി പുറത്തിറങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് പുതിയ എഫ്‌ഐആര്‍ തിരക്കിട്ട് രജിസ്റ്റര്‍ ചെയ്ത് ലഖ്‌വിയെ വീണ്ടും റിമാന്‍ഡ് ചെയ്തത്.

Top