ബാഴ്സലോണ: ലാലീഗയില്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എസ്പാനിയോളിനെ തകര്‍ത്താണ് ബാഴ്സലോണ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയത്.
കളം ചൂടുപിടിയ്ക്കും മുമ്പുതന്നെ എസ്പാനിയോള്‍ 13 -ാം മിനിറ്റില്‍ ഗാര്‍സിയ ഡി ലാ ഫ്യുവെന്റ ബാഴ്സയുടെ ഗോളിലൂടെ വമ്പന്മാരെ ഞെട്ടിച്ചു. പിന്നീടെല്ലാം ബാഴ്സ പെട്ടെന്നായിരുന്നു നടത്തിയത്. അവര്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം ഫലം കണ്ടു.
45, 50, 81 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 53ാം മിനിറ്റില്‍ പിക്വെയും 77ാം മിനിറ്റില്‍ പെഡ്രോയും മറ്റ് ഗോളുകള്‍ നേടി. ഈ സീസണില്‍ 19 കളികളില്‍ നിന്ന് 19 ഗോളുകള്‍ മെസി സ്വന്തമാക്കുകയും ചെയ്തു. 291 ലാ ലീഗ മത്സരങ്ങളില്‍ നിന്ന് മെസ്സി നേടുന്ന 256ാം ഗോളാണിത്.
14 കളികളില്‍ നിന്ന് 34 പോയിന്റുള്ള ബാഴ്സ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റ് പിറകിലാണ്. 32 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡിനൊണ് ബാഴ്സ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. അത്ലറ്റിക്കോയ്ക്ക് 14 കളികളില്‍ നിന്ന് 32 പോയിന്റാണുള്ളത്.