റാഞ്ചി: ലഹരി ഉപയോഗിക്കുന്നത് കണ്ട് ശാസിച്ച അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭുമിലാണ് സംഭവം. സ്കൂളിലെ അധ്യാപികയായ ജാസ്ലിന് ടൊപ്നൊയാണ് കൊല്ലപ്പെട്ടത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് കൊല നടത്തിയത്.
വിദ്യാലയത്തിന്റെ പരിസരത്തുവച്ച് ലഹരി ഉപയോഗിക്കുന്നതു കണ്ട് ശാസിച്ച അദ്ധ്യാപികയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അധ്യാപികയെ കൊന്നതിനു ശേഷം പണം അപഹരിക്കാനും ശ്രമിച്ചതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ പറഞ്ഞു. സംഭവത്തിന് സാക്ഷ്യം വഹിച്ച ജാസ്ലിന്റെ അയല്‍പ്പക്കത്തുള്ള വിദ്യാര്‍ഥിയെയും ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി രക്ഷപെടുകയായിരുന്നു.