തിരുവനന്തപുരം: ലാലിസത്തിന് നല്കിയ പണം തിരികെ വാങ്ങില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പണം തിരിച്ചു വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിന് ചേര്‍ന്നതെന്ന് യോഗത്തില്‍ വിലയിരുത്തി.
ലാലിസം പരിപാടി പരാജയമായതോടെ രണ്ട് കോടി കൊടുത്തതിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മോഹന്‍ലാല്‍ പണം തിരികെ നല്കാന് തീരുമാനിച്ചത്.