തിയെറ്ററുകളിലെത്തും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ രജനീകാന്ത് ചിത്രം ലിംഗയുടെ ട്രെയ്ലര് പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ രജനീ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയ ദിവസം തന്നെ ഏതാണ്ട് മൂന്നു ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.
മുപ്പത്തിയഞ്ചു സെക്കന്‍ഡ് മാത്രമുള്ള ട്രെയ്ലര് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ചിത്രം രജനീകാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ തിയെറ്ററുകളിലത്തും. ആഘാഷപൂര്‍വം നടന്ന ചടങ്ങിലാണ് ട്രെയ്ലര് റിലീസ് ചെയ്യുന്നത്.
സൊനാക്ഷി സിന്‍ഹയും അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തില്‍ രജനീകാന്തിന്റെ നായികമാരായി എത്തുന്നത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിംഗയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എ.ആര് റഹ്മാനും.