റോം: ലിബിയയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിവിധ ഭീകര സംഘടനകള്‍ക്കെതിരെ ഐക്യരാഷ്ട്ര രക്ഷാസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇറ്റലി രംഗത്ത്. ചെറു തീവ്രവാദ ഗ്രൂപ്പുകള്‍ ഐഎസ് ഭീകരരുടെ പിന്നില്‍ അണിനിരന്നാല്‍ അത് വലിയ ദുരന്തമാകും ഉണ്ടാക്കുകയെന്നും ഇറ്റലി മുന്നറിയിപ്പു നല്‍കുന്നു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൗലോ ജെന്റിലോണിയാണ് ആവശ്യവുമായി രംഗത്ത് എത്തിയത്.
യുഎന്‍ സമാധാന സേനയ്ക്ക് ലിബിയയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യമായി സൈന്യത്തെ നല്‍കുവാന്‍ തങ്ങള്‍ തയാറാണെന്നും ഇറ്റലി വ്യക്തമാക്കി. ഐക്യരാഷ്ട്ര രക്ഷാസഭ വിഷയത്തില്‍ യോഗം ചേരുമ്പോള്‍ ഈജിപ്ത്തും ഇതെ ആവശ്യവുമായി രംഗത്ത് എത്തും.