വിനയന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്മാന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു. ക്ലൈമാക്സ് രംഗം ഏറെ വിമര്ശനങ്ങള്ക്കിടയാക്കിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ക്ലൈമാക്സില്‍ മാറ്റം വരുത്തിക്കൊണ്ട് അടുത്ത വെക്കേഷന് കാലത്ത് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്നാണ് വിനയന് ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
സിനിമയുടെ നിര്‍മ്മാണത്തിലും മറ്റും സഹകരിച്ച സി. എം. ഐ. സ്കൂളുകളുടെ അധികൃതരും സഭയും ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മാറ്റണമെന്ന അറിയച്ചതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കാന്‍ കാരണമെന്ന് സംവിധായകന് അറിയിച്ചു.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ 12വയസുകാരന് തോക്കെടുത്ത് പിതാവിന്റെ ഘാതകനെ വധിക്കുന്ന രംഗം അടക്കമുള്ളവ വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കുട്ടികള്‍ക്കുള്ള സിനിമയെന്ന പേരില്‍ പുറത്തിറക്കിയ ചിത്രത്തിലെ രംഗങ്ങള്‍ മോശമായ സന്ദേശമാണ് നല്‍കുന്നതെന്ന ആരോപണം ഉയര്‍ത്തി മുന്‍ ഹൈജംപ് താരം ബോബി അലോഷ്യസും സിനിമക്കെതിരെ പരാതി നല്‍കിയിരുന്നു.