ലീഗ് ഇടതു പക്ഷത്തേക്ക് വരുമോയെന്ന് ചിലര്‍ക്ക് പേടിയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം:  മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്കുവരുമോയെന്നു ചിലര്‍ക്ക് പേടിയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് അപ്പുറത്തേക്ക് വന്നാല്‍ എന്താകുമെന്നാണ് പ്രതിപക്ഷത്തെ ചിലരുടെ പേടി. പോകുന്നവരങ്ങുപോയാല്‍ മതിയെന്നും അതിനിടയ്ക്ക് ആരും ആരെയും കൊട്ടണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇപ്പോള്‍ എവിടെയാണോ, അവിടെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top