ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 100 എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വകലാശാലയും ഇടം പിടിച്ചു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് സര്‍വകലാശാലകളുടെ പട്ടികയില്‍ 99-ാം സ്ഥാനത്തായി ഇടം നേടിയത്.
യുഎസ് ഇന്‍സ്റ്റിറ്റിയൂഷന്‍, സ്റ്റാന്‍ഫോര്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കോള്‍ടെക്, മസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സര്‍വകലാശാലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ടൈംസ് ഹയര്‍ എജ്യൂക്കേഷനാണ് യൂണിവേഴ്‌സിറ്റികളുടെ റാങ്കിംഗ് പട്ടിക തയാറാക്കിയിരിക്കുന്നത്.