ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ നാശം വിതച്ചു. രണ്ടു സംസ്ഥാനങ്ങളിലായി 14 പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ 12 പേരും ഉത്തരാഖണ്ഡില്‍ രണ്ടുപേരുമാണു മരിച്ചത്.
ഇടിമിന്നലിലും ആഞ്ഞു വീശിയ കാറ്റിലുമാണു രാജസ്ഥാനില്‍ മരണങ്ങള്‍ ഉണ്ടായത്. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിലാണു രണ്ടു പേര്‍ മരിച്ചത്. വ്യാപകമായി കാര്‍ഷിക വിളകള്‍ക്കു നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.