വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. പുല്‍പ്പള്ളി കാട്ടുനായ്ക്ക കോളനിയില്‍ ഓമനയാണു മരിച്ചത്. കുരങ്ങുപനി ബാധിച്ചു സംസ്ഥാനത്തെ ആദ്യ മരണമാണിത്. വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ കുരങ്ങുപനി ബാധിച്ചു 15 പേര്‍ ചികിത്സയിലാണ്.