കൊച്ചി: ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, യഥാര്‍ത്ഥ സ്വത്തുവിവരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറച്ചുവെച്ചു എന്നീ പരാതികളിലാണ് അന്വേഷണം.
കേന്ദ്രനിര്‍ദ്ദേശ പ്രകാരം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്‍ കീഴില്‍ കൊച്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലാണ് അന്വേഷണ ഉത്തരവ് പുറത്തിറക്കിയത്. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
വ്യോമയാന മന്ത്രാലയത്തില്‍ അഡീഷണല്‍ ഡയറക്ടറായും, ധനകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലെ ഇടപാടുകളാണ് അന്വേഷണ വിധേയമാക്കുക.
കൊച്ചിയിലും ഡല്‍ഹിയിലും കോടികള്‍ മുടക്കി ഭരത് ഭൂഷണ് ഫ്ളാറ്റുകള്‍ വാങ്ങിക്കൂട്ടിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്.