ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് നാളെ ഭാരതരത്ന സമ്മാനിക്കും. വാജ്പേയിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തിയാകും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം നല്‍കുക. നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും പങ്കെടുക്കുമെന്നാണു സൂചന.
വാജ്പേയിക്കൊപ്പം ഭാരതരത്ന പുരസ്കാരത്തിന് അര്‍ഹനായ മദന്‍ മോഹന്‍ മാളവ്യയ്ക്ക് ഈ മാസം 30 നു സമ്മാനിക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇത് ഏറ്റുവാങ്ങും.
ഇന്ത്യപാക് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വാജ്പേയി സ്വീകരിച്ച നടപടികള്‍ പരിഗണിച്ചാണ് അദ്ദേഹത്തിനു ഭാരതരത്ന നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.