വാട്‌സാപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

മുംബൈ : വാട്‌സാപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്. മഹാരാഷ്ട്രയിലെ ഭോയ്വാഡയിലാണ് സംഭവം. 28കാരനായ നദീം ശൈഖിനെതിരെ 25കാരിയായ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അടുത്തിടെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ബന്ധുവീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് 12ന് നദീം വാട്‌സാപ്പ് വഴി മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.

2014ലാണ് നദീം ശൈഖും യുവതിയും തമ്മില്‍ വിവാഹിതരായത്. ഇരുവര്‍ക്ക് നാല് വയസ്സായ കുഞ്ഞുണ്ട്.

Top