വാട്‌സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

whatsapp

വ്യാജവാര്‍ത്തകള്‍ തടയുന്നതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി വാട്‌സ്ആപ്പ്. ഇനി മുതല്‍ ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. ഇന്ത്യയിലാണ് ഈ നീക്കത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടുക. കൂട്ടമായി സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ ഏര്‍പ്പെടുത്തും.

വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്കും അറിയിച്ചിരുന്നു.

Top