ടെഹ്‌റാന്‍: വാട്‌സ് ആപ്പിനും വൈബറിനും ഇനിമുതല്‍ ഇറാനില്‍ വിലക്ക്. ഇസ്ലാമിനും അതിന്റെ സദാചാര മൂല്യങ്ങള്‍ക്കും എതിരായ സന്ദേശങ്ങള്‍ ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് ഇറാനിയന്‍ കോടതി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
വൈബര്‍, വാട്‌സ്ആപ് തുടങ്ങിയ മെസേജിംഗ് സേവനങ്ങള്‍ക്ക് ഉടന്‍ ബ്ലോക്ക് ഏര്‍പ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. നിരോധനം അധികം താമസിയാതെ നിലവില്‍ വരുമെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒരു മാസത്തിനകം ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉത്തരവ് നടപ്പാക്കാത്തം പക്ഷം കോടതി നേരിട്ട് ഇടപെടുമെന്നും മുന്നറിയിപ്പുണ്ട്.