ഫേസ്ബുക്കിന്റെ സ്വന്തമായ വാട്‌സ് ആപ്പിന് ഒരു എതിരാളിയെ ഇറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
വാട്‌സ് ആപ്പിനു സമാനമായ ഈ ആപ്‌ളിക്കേഷന്‍ അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഗൂഗിള്‍ പ്രോഡക്ടുകളെപ്പോലെ ഗൂഗിളില്‍ ലോഗിന്‍ ചെയ്യാന്‍ ഈ ആപ്പ് പ്രേരിപ്പിക്കില്ലെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ഭാഷകളിലുള്ള ആശയവിനിമയവും പുതിയ ആപ്‌ളിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും വോയിസ് ടെക്സ്റ്റ് സംവിധാനവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ ഗൂഗിളിന്റെ വക്താക്കളുടെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച സൂചനയൊന്നും ലഭിച്ചിട്ടില്ല.