തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ സിപിഎം നീക്കത്തിനെതിരേ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ രംഗത്ത്. പ്രതിപക്ഷ നേതാവിനെതിരായ പാര്‍ട്ടി പ്രമേയം പുറത്തുവിട്ട നടപടിയെയാണ് പ്രധാനമായും സിപിഐ വിമര്‍ശിച്ചത്. വി.എസ്. അച്യുതാനന്ദന് നല്ലൊരു കമ്യൂണിസ്റ്റാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. അദ്ദേഹത്തെ സിപിഎം പുറത്താക്കുമെന്നു ചിന്തിക്കുന്നതുപോലും ശരിയല്ലെന്നും പന്ന്യന്‍.
സിപിഎമ്മിലെ പ്രശ്നങ്ങള്‍ അവര്‍ പരിഹരിക്കും. അതിനുള്ള നേതൃത്വം അവര്‍ക്കുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ശിഥിലീകരണം സംഭവിക്കുന്നത് രാജ്യത്തെ ഇടതുപക്ഷത്തിനാകെ തിരിച്ചടിയാകുമെന്നും പന്ന്യന്‍.