കൊച്ചി: വികസനത്തിനു ഊന്നല്‍ നല്‍കുന്നവര്‍ക്കായിരിക്കണം വോട്ട് നല്കേണ്ടതെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് ഗേള്‍സ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിനാണ് അന്തിമ വിജയം. തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്ന വിഷയങ്ങളില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.