വിക്രം ചിത്രം ഐയുടെ റിലീസ് ഈ മാസം 30വരെ തടഞ്ഞു

ആരാധകര്‍ കാത്തിരിക്കുന്ന വിക്രം ചിത്രം ഐയുടെ റിലീസ് തടഞ്ഞു. ഈ മാസം 30വരെ ഐ റിലീസ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

പിക്ചര്‍ ഹൗസ് എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പിക്ചര്‍ ഹൗസ് മീഡിയയ്ക്ക് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് ഓസ്‌കാര്‍ രവിചന്ദ്രനെതിരെ നല്‍കിയ കേസിനെ തുടര്‍ന്നാണ് സ്‌റ്റേ. ഇതേ തുടര്‍ന്നാണ് ഈ മാസം 30വരെ ചിത്രത്തിന് സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

റിലീസിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ തുടരുന്നതിനിടെയാണ് കോടതി നടപടി. ജനുവരി 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 180 കോടി ചിലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷങ്കര്‍- വിക്രം കൂട്ടുകെട്ടിലിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ഐ നിരവധി തവണ റിലീസിംഗ് മാറ്റി വച്ചതിനുശേഷമാണ് വിദേശരാജ്യങ്ങളിലുള്‍പ്പടെ ജനുവരി 14ന് റിലീസിംഗ് പ്രഖ്യാപിച്ചത്.

Top