വിപണികളില്‍ നേട്ടം: സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 160 പോയന്റ് ഉയര്‍ന്ന് 27266ലും നിഫ്റ്റി 44 പോയന്റ് നേട്ടത്തില്‍ 8236ലുമാണ് വ്യാപാരം നടക്കുന്നത്.

424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 83 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ , സിപ്ലാ എന്നീ കമ്പനികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, എച്ച്ഡിഎഫ്‌സി, ഐടിസി ബാങ്ക് ഓഹരികളുടെ വിലയിടിഞ്ഞു. ക്യാപ്പിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ഓട്ടോ, ഫാര്‍മ്മ മേഖലകളിലെ ഓഹരികള്‍ കുതിപ്പിലാണ്.

രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ ഒമ്പത് പൈസയുടെ നേട്ടത്തില്‍ 63.85 ആണ് രൂപയുടെ മൂല്യം.

Top