വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വിലക്കിഴിവുമായി വീണ്ടും എത്തിയിരിക്കുകയാണ് റെനോ. ഡസ്റ്റര്‍, പള്‍സ്, സ്കാല എന്നീ വാഹനങ്ങളുടെ ആര്എക്സ്എല് ഡീസല്‍ മോഡലുകള്‍ക്കാണ് ഒരു ലക്ഷം രൂപവരെ വില കുറച്ചിരിക്കുന്നത്.
ആര്എക്സ്എല് ഡീസല്‍ വേരിയന്റിന്റെ വില ഇപ്പോള്‍ ആര്എക്സ്എല് പെട്രോള്‍ വേരിയന്റിനു സമാനമാണ്. ഡീസല്‍ കാറുകളുടെ വില്‍പ്പന കൂട്ടി നിലവിലുള്ള സ്റ്റോക്ക് മുഴുവന്‍ വിറ്റഴിക്കാനാണ് ഈ നടപടി എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഡിസ്കൗണ്ടുകള്‍ കൂടാതെ രണ്ട് വര്‍ഷത്തെ അഡിഷണല്‍ വാറണ്ടി, സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവയും കമ്പനി നല്‍കുന്നുണ്ട്.
സെഡാനായ സ്കാലയുടെ ആര്എക്സ്എല് മോഡലിന് 8.01 ലക്ഷം രൂപയും, ഹാച്ചായ പള്‍സിന്റെ ആര്എക്സ്എല് മോഡലിന് 5.19 ലക്ഷം രൂപയും, എസ്യുവിയായ ഡസ്റ്റിന്റെ ആര്എക്സ്എല് 85 പിഎസിന് 9.29 ലക്ഷം രൂപയും ആര്എക്സ്എല് എഡബ്ല്യുഡിക്ക് 110ന് 11.29 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വിലകള്‍.