വില്‍പ്പനയ്ക്ക് പുറമെ ഷവോമി വെബ്‌സൈറ്റും പൂട്ടി

ന്യൂഡല്‍ഹി : ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയിലെ ഫോണ്‍ വില്‍പ്പനയ്ക്ക് പുറമെ കമ്പനിയുടെ വെബ്‌സൈറ്റും പൂട്ടി. ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളെയും അഭിസംബോധന ചെയ്ത് കമ്പനിയുടെ ഇന്ത്യയിലുള്ള ഫോണ്‍ വില്‍പ്പന നിറുത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായി എന്ന് വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചു. നിലവില്‍ ഈ അറിയിപ്പുള്ള പേജ് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ചൈനയ്ക്ക് ശേഷം ഷിവോമിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
എന്നാല്‍ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും കോടതി ഉത്തരവ് കമ്പനി പാലിക്കും എന്ന് ഷിവോമി ഇന്ത്യ മേധാവി മനു ജെയ്ന്‍ പറഞ്ഞു.

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ കമ്പനി എറിക്‌സണ്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഷവോമിയുടെ വില്‍പ്പന ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിത്.

എന്നാല്‍, ഇന്ത്യന്‍ ഷവോമിയുടെ ഫേയ്‌സ്ബുക്ക് പേജ് സജീവമാണ്. നിയമം അനുസരിക്കുന്ന കമ്പനി എന്ന നിലവിയില്‍ കോടതി ഉത്തരവ് അംഗീകരിക്കുകയും കമ്പനിയുടെ നിയമ പരിധി വെച്ച് അന്വേഷണം നടത്തുകയും ചെയ്യുമെന്ന് ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗൊ ബാറ ഫെയ്‌സ്ബുക്ക് പേജിലിട്ടു.

Top