തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയാല്‍ ജനകീയ സമരം ആരംഭിക്കുമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. പദ്ധതി കക്ഷി രാഷ്ട്രീയത്തിനതീതമായി കാണണം.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ ഹൈക്കമാന്‍ഡ് എതിര്‍ത്തിട്ടില്ലെന്നും ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായും രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികം മാത്രമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നടപടികള്‍ പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.