തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് അപകടത്തില്‍പെട്ട ചരക്കു കപ്പല്‍ തീരത്തെത്തിച്ചു. കനത്ത തിരയായതിനാല്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉച്ചയ്ക്കു ശേഷം തീരത്തടുപ്പിക്കാനാണു ശ്രമം. കപ്പലിലെ 11 ജീവനക്കാരും സുരക്ഷിതരാണ്. കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പോലീസും ചേര്‍ന്നാണു കപ്പല്‍ രക്ഷപെടുത്തിയത്.
വിഴിഞ്ഞത്തു നിന്നു മാലിയിലേക്കു പച്ചക്കറിയുമായിപ്പോയഎംവി മന്നത്ത് എന്ന കപ്പലാണ് നടുക്കടലില്‍ ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളം കയറി അപകടത്തില്‍പ്പെട്ടത്.