തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് സംസ്ഥാന വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു.
രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനെ കുറിച്ചാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന നേതൃത്വത്തോട് നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍സമരം വ്യത്യസ്ത സമരമാര്‍ഗമാണെന്നും രഹസ്യമായി ഉടുപ്പഴിച്ച വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്കിലെ വിവാദ പ്രസ്താവന.