വിവാഹത്തെ കുറിച്ച് ഉടന്‍ പ്രതികരിക്കും: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: വിവാഹത്തെ കുറിച്ച് താന്‍ ഉടന്‍ പ്രതികരിക്കുമെന്ന് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാന്റെ രാഷ്ട്രീയത്തില്‍ സജീവമായ ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ രണ്ടാമതും വിവാഹിതനായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുമ്പോളാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി തെഹ്‌രിക്കി ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരിക്കുന്നത്.

വിവാഹം കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ഇതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ടു തനിക്ക് ഒന്നും മറച്ചുവയ്ക്കുവാന്‍ ഇല്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ബിബിസിയില്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്ന ഒരു യുവതിയുമായി ഇമ്രാന്‍ ഖാന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഇമ്രാന്‍ ഖാന്റെ സഹോദരി രംഗത്ത് എത്തിയത്. വിവാഹം നടന്നുവെന്ന വാര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാരും നിഷേധിച്ചു.

Top