സൂചികകള്‍ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നുണ്ടെങ്കിലും നിരവധി കമ്പനികളുടെ ഓഹരി വിലകള്‍ എക്കാലത്തെയും മികച്ച നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഇന്ത്യന്‍ ഓയില്‍, ഭേല്‍, അഡാനി എന്റര്‍പ്രൈസസ്, സെസ സ്റ്റെര്‍ലൈറ്റ്, ഇപ്ക ലബോറട്ടറീസ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. 2008-2010 കാലഘട്ടത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ അടുത്തുപോലും ഈ കമ്പനികളുടെ ഓഹരി വിലയെത്തിയിട്ടില്ല.
5,000 കോടിക്ക് മുകളില്‍ വിപണിമൂല്യമുള്ള 226 കമ്പനികളില്‍ 116 കമ്പനികളുടെയും ഓഹരി വില മികച്ച നിലവാരത്തില്‍നിന്ന് അഞ്ച് മുതല്‍ 90 ശതമാനംവരെ താഴെയാണ്. യുണിടെക് ആണ് തകര്‍ന്നടിഞ്ഞത്. 2008 ജനവരി രണ്ടിന് 546.79 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയ ഓഹരിയുടെ വില 97 ശതമാനം കൂപ്പുകുത്തി 19 രൂപയിലെത്തി. 10005000 കോടി രൂപയ്ക്കിടയില്‍ വിപണി മൂല്യമുള്ള 350 കമ്പനികളില്‍ 157 എണ്ണവും 10 ശതമാനം മുതല്‍ 99 ശതമാനംവരെ താഴ്ന്ന നിലവാരത്തിലാണ്. അക്കാലത്ത് മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടിരുന്ന പല കമ്പനികളും നിലവില്‍ കിതച്ചാണ് മുന്നോട്ടുപോകുന്നത്.