വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷൻ ഡെസ്ക്ടോപ്പ്, ടാബ്ലറ്റ്, മൊബൈൽ തുടങ്ങി എല്ലാ പ്ളാറ്റ്ഫോമിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വിൻഡോസ് 7, വിൻഡോസ് 8.1 വേർഷനുകൾക്ക് ഒരു വർഷത്തേക്ക് ഫ്രീയായി അപ്ഗ്രേഡ് ചെയ്യാൻ അവസരമുണ്ട്. ഒറിജിനൽ വേർഷനുകൾക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. പൈറേറ്റഡ് വേർഷനുകൾക്കും ലഭിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് ബ്ളോഗ്പോസ്റ്റിൽ വ്യക്തമാക്കി. വിൻഡോസ് 8 ൽ അപ്രത്യക്ഷമായ സ്റ്റാർട്ട് ബട്ടനോടുകൂടിയാണ് വിൻഡോസ് 10 എത്തുന്നത്.