കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിനയച്ച ബദല്കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കത്ത് കണ്ടാല്‍ മാത്രമേ തനിക്ക് പ്രതികരിക്കാന്‍ സാധിക്കൂ. അത്തരമൊരു കത്തുണ്ടെങ്കില്‍ കണ്ടതിന് ശേഷം പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.