വീട്ടുപരിസരത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ചു ; ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ ആക്രമണം

കാബുള്‍: കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം.

റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടിലെ ടെന്നിസ് കോര്‍ട്ടില്‍ വീണുപൊട്ടിത്തെറിച്ചത്‌. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കാബുള്‍ സമാധാന ശ്രമ സമ്മേളനം (കെപിപിസി) നടക്കാനിരിക്കെയാണു ഇന്ത്യക്കു നേരെ ആക്രമണമുണ്ടായത്. 27 രാജ്യങ്ങളിലെയും രാജ്യാന്തര സംഘടനകളിലെയും നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്ന യോഗമാണിത്.

Top