ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അമീര്ഖാന് വീണ്ടും സംവിധായകന്റെ റോളില്‍. ബര്‍ഫ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു തിരക്കഥ കണ്ടു, ആ തിരക്കഥ ഏറെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷമായി അതിനെ ചുറ്റിപ്പറ്റി നടക്കുകയാണ്. ഇനി എപ്പോഴെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അത് ബര്‍ഫ് ആയിരിക്കുമെന്നും അമീര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അമീര്ഖാന് പ്രൊഡക്ഷന്‍സായിരിക്കും നിര്‍മാണം. എന്നാല്‍ ഇപ്പോള്‍ കുറെ നല്ല സിനിമകളില്‍ അഭിനയിക്കുക എന്ന ഉദ്ദേശത്തിലാണ് താന്‍. അതുകൊണ്ടാണ് ഉടന്‍ ചിത്രം സംവിധാനം ചെയ്യാനില്ലാത്തതെന്നും അമീര്ഖാന് പറഞ്ഞു.
ഡിസ് ലക്സിയ എന്ന പഠന വൈകല്യം ബാധിച്ച കുട്ടിയുടെ കഥയുമായെത്തിയ താരേ സമീന്‍ പര് ആയിരുന്നു അമീര്‍ സംവിധാനം ചെയ്ത് ആദ്യ ചിത്രം. അമോല്‍ ഗുപ്ത തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അമീര്‍ഖാനും ദര്‍ശീല്‍ സഫാരിയുമായിരുന്നു പ്രധാന വേഷത്തില്‍. ചിത്രം വാണിജ്യ വിജയത്തിനൊപ്പം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.