വെടി നിര്‍ത്തല്‍ ലംഘിച്ചാല്‍ ദുഃഖിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്ഥാന് വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. മുന്‍പേയുള്ള രക്ഷാകവചത്തിന് പുറമെ ആക്രമിക്കാന്‍ ഇന്ത്യക്കിപ്പോള്‍ ഒരു വാളും ഉണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍ സ്വരം കടുപ്പിക്കുമ്പോഴും പാകിസ്ഥാന്‍ മുന്‍കൈയ്യെടുത്താല്‍ ഇന്ത്യ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുമ്പോള്‍ ബി എസ് എഫും, നിയന്ത്രണ രേഖയില്‍ സൈന്യവും പ്രതിരോധിക്കുന്നുണ്ട്. നമ്മുടെ പരമ്പരാഗതമായ ശക്തി അവരേക്കാള്‍ ശക്തമാണ്. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാകിസ്ഥാന് വലിയ വില നല്‍കേണ്ടി വരുമെന്നും ആ സാഹസത്തിന്റെ വേദന അനുഭവിക്കേണ്ടിയും വരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഒരു ടെലിവിഷന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

Top