എസ്എന്‍ഡിപി പാര്‍ട്ടി രൂപീകരിക്കണമോയെന്ന് ചോദിച്ച് രക്ഷാധികാരി തന്നെ രംഗത്ത്

തിരുവനന്തപുരം: വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ആശയക്കുഴപ്പം. പ്രത്യേക പാര്‍ട്ടി പരൂപീകരിക്കണോയെന്ന് മുഖ്യ രക്ഷാധികാരി ജി മാധവന്‍ നായര്‍.

ബിജെപി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ അവരെ ശക്തിപ്പെടുത്തിയാല്‍ പോരെയെന്നും മാധവന്‍നായര്‍ ചോദിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും വിജയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മാധവന്‍ നായരുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടി രൂപീകരിച്ചാല്‍ ഹിന്ദുക്കളെ മാത്രം ഉള്‍പ്പെടുത്തുന്ന പാര്‍ട്ടി പോരാ. സംസ്ഥാന വികസനം ലക്ഷ്യമാക്കി എല്ലാവരെയും ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത മാസം പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വെള്ളാപ്പള്ളിക്ക് തദ്ദേശഫലം നല്‍കിയ തിരിച്ചടിക്ക് പിന്നാലെയാണ് മാധവന്‍ നായരുടെ ഓര്‍ക്കാപുറത്തെ പ്രഹരം.

Top