വെള്ളാപ്പള്ളി നടേശന്‍ വിവരക്കേട് പറയരുത്: പിണറായി വിജയന്‍

തിരുവനന്തപുരം: ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി വിവരക്കേട് പറയരുതെന്ന് സിപിഎം സംസ്ഥാന സെക്രറി പിണറായി വിജയന്‍. ആര്‍എസ്എസിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.  മതപരിവര്‍ത്ത വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിനിടെയാണ് പിണറായി വെള്ളപ്പള്ളിക്കെതിരെ വിമര്‍ശനമുന്നയിച്ചത്‌

അതേസമയം പുനര്‍മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുമതം സ്വീകരിക്കുന്നവരെ ഏത് വിഭാഗത്തിലേയ്ക്കാണ് സ്വീകരിക്കുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കണം. സവര്‍ണ മേധാവിത്തം സ്ഥാപിക്കാനാണ് ആര്‍എസ്എസ് നോക്കുന്നത്. പുനര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ ഏത് വിഭാഗത്തെയാണ് ദോഷം ചെയ്യുകയെന്നും പിണറായി ചോദിച്ചു. പട്ടികജാതി,പട്ടിക വര്‍ഗ്ഗക്കാരെ മനുഷ്യരായി പോലും ആര്‍എസ്എസ് കാണുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

Top