മുംബൈ: പണം വാങ്ങി വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. നാളെ വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്കിയിട്ടില്ലെങ്കില് നടപടിയെടുക്കുമെന്നും കമ്മീഷന് അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ലാത്തൂരിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുമ്പോളാണ് ഗഡ്ഗരി വിവാദ പരാമര്‍ശം നടത്തിയത്.
നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയെ കാണാനുള്ള അവസരം കുറച്ച് ദിവസത്തിനുള്ളിലുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. പണമായും വസ്ത്രമായും പലതും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോളാണ് പാവപ്പെട്ടവര്‍ക്ക് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല അവസരം. അതുകൊണ്ട് ലക്ഷ്മി ദേവിയോട് മുഖം തിരിക്കേണ്ട ആവശ്യമില്ല. ആരോട് പണം വാങ്ങിയാലും വികസനത്തിന് തന്നെ വോട്ട് ചെയ്യണമെന്ന കാര്യം മറക്കരുതെന്നാണ് ഗഡ്ഗരി പറഞ്ഞത്.