വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍: സമഗ്ര അന്വേഷണവും റീപ്പോളിങ്ങും വേണമെന്ന് മുഖ്യമന്ത്രി

കോട്ടയം: വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിംഗ് മുടങ്ങിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഈ ബൂത്തുകളില്‍ റീപ്പോളിങ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മണിക്കൂറാണ് വോട്ടിങ് മുടങ്ങിയത്. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top