വോട്ടെണ്ണല്‍: കാശ്മീരില്‍ പി ഡി പിയും ജാര്‍ഖണ്ഡില്‍ ബിജെപിയും മുന്നേറുന്നു

ശ്രീനഗര്‍/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ ആരഭിച്ച് ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വരുമ്പോള്‍ കാശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയുമാണ് ലീഡു ചെയ്യുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലുള്ള ഫലങ്ങളാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നത്. ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും കാശ്മീരില്‍ പിഡിപി എറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. ഇവിടെ ബിജെപി പിഡിപിക്ക് പിന്നിലാണ്. ജാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്നാണു പ്രവചനം.

കാശ്മീരില്‍ 87ഉം ജാര്‍ഖണ്ഡില്‍ 81 സീറ്റുകളുമാണുള്ളത്. തീവ്രവാദിമാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും കാശ്മീരിലും ജാര്‍ഖണ്ഡിലും ഉയര്‍ന്ന പോളിംഗാണു രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലും അഞ്ചു ഘട്ടങ്ങളിലായി 66 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്.

Top