വ്യത്യസ്ത കഥാപാത്രവുമായി ലാല്‍ ജോസ് ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍

ചെറിയൊരിടവേളക്കുശേഷം സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്ന ആന്‍ അഗസ്റ്റിന്‍ വ്യത്യസ്ത കഥാപാത്രവുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നീന എന്ന ചിത്രത്തിലെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ള നായികാ വേഷത്തിലൂടെയാണ് ആന്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നത്.

ഒരു പരസ്യ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോലി നോക്കുന്ന നീന ഒരു പ്രത്യേക തരത്തിലുള്ള വ്യക്തിയാണ്. വിക്രമാദിത്യന് ശേഷം ലാല്‍ജോസ് ഒരുക്കുന്ന ചിത്രത്തില്‍ നിര്‍മ്മാതാവ് വിജയ്ബാബുവാണ് നായകന്‍. സിനിമയില്‍ വിജയ്ബാബുവിന്റെ ഭാര്യാ വേഷത്തിലാണ് ആന്‍.

നീന, നളിനി എന്നീ സ്ത്രീകളുടെ കഥയാണു സിനിമ പറയുന്നത്. വിജയ് ബാബുവിന്റെയും ആനിന്റെയും ദാമ്പത്യ ബന്ധത്തിലേക്ക് 22 വയസുള്ള പെണ്‍കുട്ടി കടന്നുവരികയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണു സിനിമയുടെ പ്രമേയം. സിനിമയിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണു സിനിമയ്ക്ക് നീന എന്ന് പേരു നല്‍കിയത്.

Top