ശക്തിയേറിയ കാറുമായി കാഡിലാക്കെത്തുന്നു

ശക്തിയേറിയ കാറുമായി കാഡിലാക്കെത്തുന്നു. പത്തു വര്‍ഷം മുമ്പ് കാഡിലാക്ക് അവതരിപ്പിച്ച സ്‌പോര്‍ട്‌സ് സെഡാന്‍ മോഡലിന്റെ മൂന്നാം തലമുറ കാറാണിത്. 2016 സി.ടി.എസ്‌വി എന്ന ഈ മോഡലിന്റെ പരമാവധി വേഗം 321.86 കിലോമീറ്ററാണ്.

640 എച്ച്പി പവറും 855 എന്‍.എം ടോര്‍ക്കും നല്‍കാന്‍ പര്യാപ്തമായ കാറിന്റെ എന്‍ജിന്‍ കേവലം 3.7 സെക്കന്റില്‍ നൂറ് കിലോമീറ്റര്‍ വേഗം നല്‍കും. കാഡിലാക്ക് പുറത്തിറക്കുന്ന കാറുകളില്‍ ഏറ്റവും മികച്ചവയാണ് വീ സിരിസില്‍ ഉള്‍പ്പെടുന്നത്.

മെര്‍ക്കിന്റെ 5.5 ലിറ്റര്‍ ബൈടര്‍ബോ വി എയ്റ്റ് ബി.എം.ഡബ്ല്യൂ എം സീരീസ് 4.4 ലിറ്റര്‍ ട്വിന്‍ പവര്‍ വിഎയ്റ്റ് എന്‍ജിനോടും കിടപിടിക്കും സി.ടി.എസ്‌വിയുടെ എന്‍ജിന്‍. കാറിന്റെ എയറോ ഡയനാമിക്ക് ഫീച്ചര്‍ വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡേഡ് കാര്‍ബണ്‍ ഫൈബറാണ് കാറിന്റെ നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ വെന്റും ഫ്രണ്ട് സ്പ്ലിറ്ററും റിയര്‍ സ്‌പോയിലറും റിയര്‍ ഡിഫ്യൂസറും എയറോ ഡയനാമിക്ക് ഫീച്ചറിന് മുതല്‍ക്കൂട്ടേകുന്നു.

Top