പമ്പ: ശബരിമലയില്‍ വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്താന്‍ ഒരുങ്ങുന്നു. 14, 15 തീയതികളിലായി വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവായിട്ടുണ്ട്. ഇത് സംബന്ധിച്ച് 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കയച്ചു കഴിഞ്ഞു
ശബരിമല ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കണമെന്ന് കാട്ടി ദേവസ്വം കമ്മിഷണറും ഉത്തരവിറക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല്പതു പേരില്‍ 30 വനിതാ പൊലീസുകാരെയും 14, 15 തീയതികളിയായി ശബരിമലയില്‍ എത്തിക്കാനാണ് നീക്കം. അവസാന ഘട്ടത്തിലേക്ക് നീട്ടിവച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം.
ശബരമല മണ്ഡല മകരവിളക്ക് സമയത്തും, മാസ പൂജ സമയത്തും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും നിയമിക്കാന്‍ ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.