തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ബിജു രമേശിന്റെ ആരോപണത്തെ തള്ളി സ്വാമി സൂഷ്മാനന്ദ.ശാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമാണ്. തനിക്കതില്‍ ഒരു പങ്കുമില്ലെന്ന് സൂഷ്മാനന്ദ പറഞ്ഞു.
തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമാണ്. തനിക്കെതിരായ ബിജു രമേശിന്റെ ആരോപണം പച്ചക്കള്ളമാണ്. വെള്ളാപ്പള്ളിക്കെതിരെ പറയാത്തതു കൊണ്ടാണ് ബിജു രമേശ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വാടക കൊലയാളി പ്രിയനെ തനിക്കറിയില്ലെന്നും സൂഷ്മാനന്ദ പറഞ്ഞു.